കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) ഗുരുതരമായ ആഭ്യന്തര കലഹങ്ങളും ജാതി-മത വിവേചനങ്ങളും പുകയുന്നതായി പ്രമുഖ സംവിധായകൻ...
കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) ഗുരുതരമായ ആഭ്യന്തര കലഹങ്ങളും ജാതി-മത വിവേചനങ്ങളും പുകയുന്നതായി പ്രമുഖ സംവിധായകൻ ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ.
സംഘടനയിലെ നടിമാരായ അൻസിബ ഹസൻ, നീനാ കുറുപ്പ് എന്നിവർ നേരിട്ട കടുത്ത മാനസിക പീഡനങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.സംഘടനയിൽ ഭാരവാഹികൾക്കിടയിൽ കടുത്ത ചേരിതിരിവ് നിലനിൽക്കുന്നുണ്ടെന്നും രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നടിയും മുൻ ഭാരവാഹിയുമായ അൻസിബ ഹസനെ ലക്ഷ്യമിട്ട് സംഘടനയിലെ ചില പ്രമുഖർ മോശം പരാമർശങ്ങൾ നടത്തിയതായി ആലപ്പി അഷ്റഫ് പറയുന്നു. ഒരു മുതിർന്ന നടൻ അൻസിബയെ പ്രത്യേക മതവിഭാഗത്തിന്റെ പേര് വിളിച്ച് ആക്ഷേപിക്കുകയും, ലിസ്റ്റിൽ നിന്ന് അവരുടെ പേര് വെട്ടിമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഘടനയിലെ ചില തെറ്റായ നിലപാടുകളെ ചോദ്യം ചെയ്തതിന് അൻസിബയെ ‘മതതീവ്രവാദി’ എന്നും ‘ജിഹാദി’ എന്നും വിളിച്ച് ആക്ഷേപിക്കാൻ ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തി.
നടൻ ടിനി ടോം സംഘടനയുടെ റിഹേഴ്സൽ ക്യാമ്പിൽ വെച്ച് നടി നീനാ കുറുപ്പിനെ പരസ്യമായി അസഭ്യം പറയുകയും, ശാരീരികമായി ആക്രമിക്കാൻ മുതിരുകയും ചെയ്തുവെന്ന ആക്ഷേപം ആലപ്പി അഷ്റഫ് ശരിവെക്കുന്നു. നീനാ കുറുപ്പിനോട് ടിനി ടോം ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്നും, ഇതിനെതിരെ നടപടിയെടുക്കാതെ സംഘടനയിലെ ചില ഭാരവാഹികൾ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഘടനയുടെ 'കുടുംബ സംഗമം' പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ ചേരിപ്പോരുകൾക്ക് വഴിമരുന്നിട്ടത്. നിലവിൽ സംഘടനയിൽ ഭാരവാഹികൾ രണ്ട് തട്ടിലാണ്. നടിമാരായ ലക്ഷ്മിപ്രിയ, പ്രിയങ്ക തുടങ്ങിയവർ ടിനി ടോമിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ, അൻസിബ ഉന്നയിച്ച കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്ന് വ്യക്തമാക്കി നീനാ കുറുപ്പും രംഗത്തുവന്നു. തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് അൻസിബ ഹസൻ ഉൾപ്പെടെയുള്ള നാല് അംഗങ്ങൾക്ക് ‘അമ്മ’ നേതൃത്വം നിലവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മകളും മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളും സംഘടനയിലെ ഈ പരസ്യമായ വിഴുപ്പലക്കലിലും വിവേചനങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Key Words : AMMA, Ansiba, Allappey Ashraf

COMMENTS