തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച...
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. ബിന്ദു കൃഷ്ണയെ പൊതുമധ്യത്തിൽ വച്ച് ആലിംഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
ഇന്ദിരാ ഭവനിലേക്ക് എത്തിയ ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് സംസാരിച്ച ശേഷം നേതാക്കളെ അഭിവാദ്യം ചെയ്ത് നീങ്ങുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ചെറിയാൻ ഫിലിപ്പിന് കൈ കൊടുക്കാൻ ബിന്ദു കൃഷ്ണ മുതിർന്നുവെങ്കിലും, അദ്ദേഹം അവരെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹം വീണ്ടും അതിന് ശ്രമിച്ചു. ഒടുവിൽ താല്പര്യമില്ലെന്ന് വ്യക്തമാക്കിയും അദ്ദേഹത്തെ തള്ളിമാറ്റിയും കൈകൂപ്പി ബിന്ദു കൃഷ്ണ മുന്നോട്ട് നീങ്ങുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഒരു സ്ത്രീ തന്റെ താല്പര്യക്കുറവ് പ്രകടമാക്കിയിട്ടും വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളുടെ ലംഘനമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ചെറിയാൻ ഫിലിപ്പ് മുൻപ് നടത്തിയ വിവാദ പരാമർശങ്ങളും ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിട്ടുണ്ട്. എന്നാൽ പാർട്ടി വേദികളിൽ വനിതാ നേതാക്കൾ നേരിടുന്ന ഇത്തരം പെരുമാറ്റങ്ങൾ ഗൗരവകരമാണെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രവർത്തകർ.
Key Words : Cheriyan Philip, Bindu Krishna

COMMENTS