ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീപ്പ്‌ഫേക്ക് വീഡിയോകൾ അടിയന്തരമായി നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീപ്പ്‌ഫേക്ക് വീഡിയോകൾ അടിയന്തരമായി നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. തരൂർ പാകിസ്ഥാനെ പ്രകീർത്തിക്കുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച വീഡിയോകൾ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനാണ് ജസ്റ്റിസ് വികാസ് മഹാജന്റെ ബെഞ്ച് നിർദ്ദേശിച്ചത്.
തരൂരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന തരത്തിലുള്ള ഈ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ്, മെറ്റ എന്നിവയിൽ നിന്ന് ഒഴിവാക്കാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്.
തരൂർ ഒരു പരിപാടിയിൽ സംസാരിക്കുന്ന ദൃശ്യങ്ങളിൽ ശബ്ദവും ഭാവങ്ങളും കൃത്രിമമായി മാറ്റം വരുത്തിയാണ് പാകിസ്ഥാനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തിയത്.തന്റെ വാക്കുകൾ വളച്ചൊടിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതുമാണ് ഈ വീഡിയോകളെന്ന് കാണിച്ച് തരൂർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയത്തിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Key Words : Delhi High Court, Social Media, AI Video, Shashi Tharoor

COMMENTS