ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം അംഗീകരിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ...
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം അംഗീകരിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് തമിഴ്‌നാടിന് തന്നെ നാണക്കേടാണെന്ന് കമൽഹാസൻ വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനവിധിയെ മാനിക്കാത്തതിന് തുല്യമാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, മറിച്ച് നിയമസഭയിലാണെന്ന സുപ്രീം കോടതിയുടെ മുൻകാല വിധി (എസ്.ആർ. ബൊമ്മെ കേസ്) അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിൽ 108 സീറ്റുകളുള്ള ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാൽ കേവല ഭൂരിപക്ഷമായ 118 തികയ്ക്കാൻ 10 സീറ്റുകളുടെ കുറവുണ്ട്. കോൺഗ്രസ് പിന്തുണയോടെ 113 അംഗങ്ങളുടെ പിന്തുണ വിജയ് അവകാശപ്പെടുന്നുണ്ടെങ്കിലും, കേവല ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണർ തന്റെ ഭരണഘടനാപരമായ കടമ നിറവേറ്റണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
Key Words :Tamil Nadu Government Formation, Kamal Haasan, Vijay

COMMENTS