Crucial meeting for deciding CM of Kerala
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് സൂചന നല്‍കിയത്. ഇന്ന് വൈകിട്ട് നാലു മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതില്‍ സമവായമുണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം ഈ വിഷയത്തില്‍ പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഖര്‍ഗെ കൂടിക്കാഴ്ച നടത്തും തുടര്‍ന്ന് കെ.പി.സി.സിയുടെ അഭിപ്രായം സണ്ണി ജോസഫില്‍ നിന്നും തേടും. അതിനു ശേഷം ഖര്‍ഗെ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ തീരുമാനമെടുക്കും.
Keywords: Kerala CM, Crucial meeting, New Delhi, Today


COMMENTS