കോട്ടയം: പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതെന്ന് സംസ്ഥാന സെക്രട്ടറി ബ...
കോട്ടയം: പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് പറഞ്ഞു. ഇടതുമുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, ഈ ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ ക്ക് വൈക്കത്ത് അടക്കം ഉണ്ടായ തോൽവിയെ കുറിച്ച് പഠിക്കുമെന്നും വിവിധ മണ്ഡലങ്ങളിൽ സിപിഐക്കുണ്ടായ ജയപരാജയങ്ങളെ വിലയിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Key Words : CPI , Deputy Leader of Opposition, Binoy Vishwam

COMMENTS