തിരുവനന്തപുരം : പാചകവാതക വില വർധന ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോർപ്പറേറ്റുകളെയും കു...
തിരുവനന്തപുരം : പാചകവാതക വില വർധന ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോർപ്പറേറ്റുകളെയും കുത്തകകളെയും സഹായിക്കാനാണ് കേന്ദ്ര സർക്കാർ ഈ നടപടികൾ നടപ്പിലാക്കുന്നത്. യുദ്ധത്തിന്റെ മറവിൽ കുത്തകകളെ സഹായിക്കുന്ന നിലപാട് സർക്കാർ കൂടുതൽ ശക്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുത്തക മുതലാളിമാർക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിക്ക് മറുപടി ഉണ്ടാവില്ല. കുത്തകകളെ സഹായിക്കുന്ന നിലപാട് യുദ്ധത്തിന്റെ മറവിൽ കൂടുതൽ ശക്തമായി നടപ്പാക്കുകയാണ്. കേരളത്തിൽ മൂന്നാമതും എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും എന്നതിൽ സംശയമില്ല.
പി വി അൻവറിന്റെ തോൽവി ഉറപ്പാണ്. അതിന്റെ പേരിൽ അദ്ദേഹം തല മൊട്ടയടിക്കുകയൊന്നും വേണ്ടന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.
Key Words : MV Govindan, LPG Price Hike

COMMENTS