തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ഇഡി. ബുധനാഴ്ച മുൻമുഖ്യമന്ത്രി പിണറായ...
തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ഇഡി. ബുധനാഴ്ച മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ വീടുൾപ്പെടെ പത്ത് ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. ഈ വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി കിട്ടുന്ന മുറിക്ക് വീണയ്ക്ക് സമൻസ് അയക്കും.
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിരിക്കുകയുമാണ് ഇഡി. അതേസമയം, അന്വേഷണം തടയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിഎംആർഎൽ പ്രതിനിധികൾ. ഉടൻ അപ്പീൽ നൽകാനാണ് തീരുമാനം. കേസിലെ അന്വേഷണത്തെ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന ആരംഭിച്ചു.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ് ടോപ്പും അടക്കം വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.
Key Words : ED Raid, Veena Vijayan

COMMENTS