KC, RC, and VD Remain Firm; Ramesh and Satheesan Threaten to Sit Out of Cabinet if Denied CM Post
അഭിനന്ദ്
ന്യൂഡല്‍ഹി: യു.ഡി.എഫിന്റെ മികച്ച വിജയത്തിന് പിന്നാലെ കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള മൂന്ന് നേതാക്കളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും 63 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്ന് അഭിപ്രായം തേടിയപ്പോള്‍, 80 ശതമാനത്തോളം പേരും കെ സി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും പാര്‍ട്ടി ടിക്കറ്റ് വിതരണത്തിലുള്ള സ്വാധീനവുമാണ് ഈ പിന്തുണയ്ക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ജനവികാരവും യു.ഡി.എഫ് ഘടകകക്ഷികളുടെ (പ്രത്യേകിച്ച് മുസ്ലിം ലീഗ്) പിന്തുണയുമാണ് വി ഡി സതീശന്റെ കരുത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നയിച്ച പോരാട്ടങ്ങള്‍ സതീശന് വലിയ പൊതുജനപിന്തുണ നേടിക്കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന കര്‍ക്കശമായ നിലപാടിലാണ് അദ്ദേഹം.
സീനിയോറിറ്റിയും അനുഭവസമ്പത്തും ചൂണ്ടിക്കാട്ടുന്ന രമേശ് ചെന്നിത്തല, സതീശനെ തടയാന്‍ വേണുഗോപാലുമായി ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്നതായും സൂചനകളുണ്ട്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ വേണുഗോപാല്‍ പിന്മാറിയേക്കാമെന്ന ഒരു പുതിയ സമവായ ഫോര്‍മുലയും ചര്‍ച്ചകളില്‍ വരുന്നുണ്ട്. ഇതേസമയം, മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന സൂചന രമേശ് ചെന്നിത്തലയും നല്‍കിയിട്ടുണ്ട്.
കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹം തന്റെ ആലപ്പുഴ ലോക്സഭാ സീറ്റ് രാജിവയ്‌ക്കേണ്ടി വരും. ഇത് രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് (ലോക്സഭയിലേക്കും നിയമസഭയിലേക്കും) വഴിതെളിക്കും. ഇത് ഒഴിവാക്കാന്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
തര്‍ക്കം മുറുകിയതോടെ കേരളത്തില്‍ പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കോട്ടയത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യാശ്രമം വരെ നടത്തി. 'ഫ്‌ലക്‌സ് യുദ്ധം' നിയന്ത്രിക്കാന്‍ ഡി.സി.സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സമവായം ഉണ്ടാകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കേണ്ടെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. നേതാക്കള്‍ തമ്മിലുള്ള ഐക്യമില്ലായ്മ വിജയത്തിന്റെ തിളക്കം കുറയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എല്ലാ നേതാക്കളുമായും വ്യക്തിപരമായി സംസാരിച്ചുവരികയാണ്. നിരീക്ഷകരുടെ റിപ്പോര്‍ട്ടും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ച് ഞായറാഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കും. നിലവിലെ അനിശ്ചിതത്വം മാറ്റാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഒരു പേര് നിര്‍ദ്ദേശിക്കാനാണ് സാധ്യത കൂടുതല്‍.
കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലെ ശക്തിപ്രകടനമായി മാറിയതില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ ഗാന്ധി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്.
തെരുവിലെ ഫ്‌ലക്‌സ് യുദ്ധവും ചേരിപ്പോരും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നും, വിഭാഗീയത അവസാനിപ്പിക്കാതെ തീരുമാനമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും സമാനമായ നിലപാട് സ്വീകരിച്ചതോടെ നേതാക്കള്‍ അയഞ്ഞു.
ഹൈക്കമാന്‍ഡ് കടുത്ത നിലപാട് സ്വീകരിച്ചതോടെ യോഗത്തിന് ശേഷം നേതാക്കള്‍ ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ഒരു നേതാവിനും വേണ്ടി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുകയോ പ്രകടനം നടത്തുകയോ ചെയ്യരുതെന്നു രമേശും വേണുഗോപാലും സതീശനും ഒരുപോലെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
Summary: Following the UDF's resounding victory, the dispute over the Chief Minister's post in Kerala has emerged as a significant challenge for the Congress High Command. Reports indicate that the three top contenders are refusing to budge from their respective positions.
K.C. Venugopal: When AICC observers Ajay Maken and Mukul Wasnik sought opinions from the 63 Congress MLAs, nearly 80% reportedly supported Venugopal. His close ties with Rahul Gandhi and influence over candidate selection are seen as the primary reasons for this overwhelming support.
V.D. Satheesan: Satheesan’s strength lies in public sentiment and the backing of UDF allies, particularly the IUML (Muslim League). His leadership as the Opposition Leader over the last five years has earned him significant public approval. He has taken a stern stance, stating he will not join the cabinet if not appointed Chief Minister.
Ramesh Chennithala: Citing seniority and experience, Chennithala is reportedly working on strategies with Venugopal to counter Satheesan. A consensus formula is being discussed where Venugopal might step aside to support Chennithala for the post. However, Chennithala has also hinted that he will stay out of the ministry if he is not made the CM.
A section of the party is concerned that if K.C. Venugopal is chosen, he would have to resign from his Alappuzha Lok Sabha seat. This would necessitate two by-elections (one for the Lok Sabha and one for the Legislative Assembly), a situation some leaders wish to avoid.
The internal rift escalated into street protests and "flex-war" between supporters in various parts of Kerala. In Kottayam, a Congress worker even attempted suicide. Consequently, the High Command issued strict instructions to District Congress Committees (DCCs) to control the unrest.
Rahul Gandhi has made it clear that no announcement will be made until a consensus is reached, warning that the lack of unity among leaders tarnishes the brilliance of the election victory. At a meeting held at AICC President Mallikarjun Kharge's residence, Rahul Gandhi reportedly criticized the leaders severely for allowing the factionalism to spill out into the streets.



COMMENTS