തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക പദവി രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട പരാജയത്തിന് പിന്നാലെ...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക പദവി രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട പരാജയത്തിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുഖ്യമന്ത്രി തന്റെ രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവന്നതോടെ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. മുഖ്യമന്ത്രി നേരിട്ടെത്തുന്നതിന് പകരം ഒരു പ്രത്യേക ദൂതൻ മുഖേനയാണ് രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചതെന്നാണ് ലഭ്യമായ വിവരം.
പുതിയ സർക്കാർ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പുതിയ നിയമസഭാ കക്ഷിയെ തിരഞ്ഞെടുക്കുന്നതിനും സർക്കാർ രൂപീകരണത്തിനുമുള്ള നടപടികൾ യു.ഡി.എഫ് ക്യാമ്പിൽ സജീവമാകും.
Key Words : Chief Minister Pinarayi Vijayan, Resignation, Raj Bhavan.


COMMENTS