തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥാനത്തെത്തി. ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റ...
തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥാനത്തെത്തി. ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നിത്തലയെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരിൽ തൊഴാൻ പോകാറുണ്ടെന്നും ആ നിലയ്ക്കാണ് വെള്ളിയാഴ്ച ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോഴും അദ്ദേഹം മൗനം തുടരുകയാണ്. ഇന്ന് രാവിലെ തന്നെ മാധ്യമപ്രവർത്തകരോട് ആവശ്യമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം പുതിയതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ, രാവിലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
ഗുരുവായൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. വി.ഡി. സതീശന് ആശംസകളും നേർന്നു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധി. യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Key Words : Ramesh Chennithala

COMMENTS