തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം അറി...
തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗിക കാലാവധി അവസാനിക്കാൻ 23 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സച്ചിദാനന്ദന്റെ അപ്രതീക്ഷിത രാജി. 2022 മാർച്ചിലാണ് അദ്ദേഹം അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. മെയ് 31 വരെയായിരുന്നു കാലാവധി. ഭരണമാറ്റമുണ്ടാകുമ്പോൾ സ്ഥാനമൊഴിയുന്നത് സ്വാഭാവികമായ നടപടിയാണെന്നും തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ രാജി തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന്റെ നയങ്ങൾക്കെതിരെ സച്ചിദാനന്ദൻ നടത്തിയ വിമർശനങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർഭരണം അഴിമതിയിലേക്ക് നയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.തൃശൂരിലെ അക്കാദമി ആസ്ഥാനത്തെത്തിയാണ് ഇദ്ദേഹം രാജി സമർപ്പിച്ചത്. സർക്കാരുകൾ മാറുമ്പോൾ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും മാറ്റമുണ്ടാകുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Kerala Sahitya Akademi , K. Sachidanandan

COMMENTS