Champions League Victory Celebration Turns into Riot Again in Paris; One Dead, 780 Arrested, 264 Cars Burned
പാരിസ്: ആഴ്‌സണലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പ്പിച്ച് പാരീസ് സെന്റ് ജെര്‍മെയ്ന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയതിന്റെ വിജയാഘോഷം ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ വന്‍ കലാപമായി മാറി.
പാരീസിന്റെ ഐക്കണായ ഈഫല്‍ ടവര്‍ പിഎസ്ജിയുടെ നീലയും ചുവപ്പും നിറങ്ങളില്‍ തിളങ്ങിനിന്ന പ്രത്യാശയോടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. തെരുവുകള്‍ കലാപത്തിനും അക്രമത്തിനും കാറുകള്‍ കത്തിക്കലിനും സാക്ഷ്യം വഹിച്ചു. നേരം പുലര്‍ന്നപ്പോഴേക്കും ഒരാള്‍ മരിക്കുകയും 780-ലധികം ആളുകള്‍ അറസ്റ്റിലാവുകയും, 264-ലധികം കാറുകള്‍ കത്തിയമരുകയും ചെയ്തിരുന്നു. നഗരമധ്യത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഇരുപതിനായിരത്തോളം ആരാധകരാണ് പ്രശസ്തമായ ഷാംപ്‌സ്-എലിസെ തെരുവില്‍ ഒത്തുകൂടിയത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഫ്‌ലെയറുകള്‍ കത്തിക്കുന്നതും, റോഡില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് തീയിടുന്നതും, കടകളുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്നതും കാണാം. പിഎസ്ജിയുടെ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബേക്കറിയും റെസ്റ്റോറന്റും തകര്‍ക്കപ്പെട്ടതായി ഫ്രഞ്ച് പോലീസ് അറിയിച്ചു.
മത്സരസമയത്ത് അയ്യായിരത്തോളം ആളുകള്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നതായും അവര്‍ പോലീസിന് നേരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഡിയത്തിന്റെ ഗേറ്റുകളിലൊന്നിലൂടെ നൂറ്റമ്പതോളം ആരാധകര്‍ ഉള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ ചെറുത്തു തോല്‍പ്പിച്ചെന്നുപോലീസ് വക്താവ് വ്യക്തമാക്കി.
ഫ്രഞ്ച് അധികാരികള്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും അതൊന്നും അക്രമം തടയാന്‍ പര്യാപ്തമായിരുന്നില്ല. രാജ്യത്തുടനീളം 22,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്, ഇതില്‍ 8,000 പേര്‍ പാരീസില്‍ മാത്രമായിരുന്നു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ട്രാം സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും, നിരവധി മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും, ബസ് സര്‍വീസുകള്‍ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം പിഎസ്ജി ഇതേ ട്രോഫി നേടിയപ്പോഴും ആരാധകര്‍ കടകള്‍ കൊള്ളയടിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഷാംപ്‌സ്-എലിസെ തെരുവിലെ പല കടയുടമകളും തങ്ങളുടെ ജനലുകളും വാതിലുകളും പലകകള്‍ അടിച്ച് സുരക്ഷിതമാക്കിയിരുന്നു. അതെല്ലാം അക്രമികള്‍ പൊളിച്ചെറിഞ്ഞു.
സംഘര്‍ഷത്തിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. തെരുവില്‍ നടന്ന സംഭവങ്ങള്‍ 'ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്' എന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ 'വളരെ ശക്തവും സുരക്ഷിതവുമായ സംവിധാനമാണെന്നായിരുന്നു' അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നത്.
ആഴ്‌സണലിനെ സംബന്ധിച്ചിടത്തോളം ഈ രാത്രി കടുത്ത നിരാശയുടേതായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ക്ലബ് തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത്, എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവര്‍ക്ക് കിരീടം നഷ്ടമായി.
നഗരത്തില്‍ ഇത്രയൊക്കെ അക്രമങ്ങള്‍ നടന്നിട്ടും, ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിഎസ്ജി കളിക്കാരുടെ വിജയവിളംബര ജാഥ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈഫല്‍ ടവറിന് സമീപമുള്ള ചാംപ് ഡി മാഴ്‌സിലൂടെ കടന്നുപോകുന്ന ജാഥയ്ക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ടീമിനായി വിരുന്ന് സല്‍ക്കാരം ഒരുക്കും.
'ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ വിജയം കലാപത്തിന് കാരണമാകുന്നത് ഫ്രാന്‍സില്‍ മാത്രമാണ്. അക്രമങ്ങളെ ഭയന്ന് വിജയദിവസം രാത്രി എല്ലാവരും വീടുകളില്‍ പൂട്ടിയിരിക്കേണ്ടി വരുന്നതും ഫ്രാന്‍സില്‍ മാത്രമാണ്,' അക്രമങ്ങളോട് പ്രതികരിച്ചുകൊണ്ട് തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാവും മൂന്ന് തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന മരീന്‍ ലെ പെന്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഫ്രാന്‍സില്‍ ആദ്യമായല്ല നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോഴും ആഘോഷങ്ങള്‍ അക്രമാസക്തമാവുകയും രണ്ട് ആരാധകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് 2009-ല്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബാഴ്‌സലോണ 3-1 ന് തോല്‍പ്പിച്ചപ്പോഴും ബാഴ്‌സലോണ നഗരത്തില്‍ ആരാധകരും സ്പാനിഷ് കലാപ നിയന്ത്രണ പോലീസും തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
Summary: The victory celebrations of Paris Saint-Germain (PSG) retaining their Champions League title by defeating Arsenal 4-3 in a penalty shootout turned into a massive riot in the French capital, Paris.
Although the celebrations began on a hopeful note with Paris's iconic Eiffel Tower illuminated in PSG's blue and red colors, things later spiraled out of control. The streets witnessed rioting, violence, and the torching of cars. By dawn, one person had died, over 780 people were arrested, and more than 264 cars were reduced to ashes. Police deployed tear gas to disperse the crowds gathered in the city center.
Immediately after the final whistle of the match, around 20,000 fans gathered on the famous Champs-Élysées avenue. Visuals circulating on the internet show people lighting flares, setting fire to electric bikes on the road, and smashing shopfront windows. French police reported that a bakery and a restaurant near PSG's Parc des Princes stadium were also vandalized.
The news agency AFP reported that around 5,000 people had gathered outside the stadium during the match and hurled objects at the police. A group of about 150 fans attempted to force their way inside through one of the stadium gates, but a police spokesperson stated that they were successfully repelled.
Although French authorities had taken precautionary measures, they were insufficient to prevent the violence. A total of 22,000 police officers were deployed across the country, with 8,000 in Paris alone. As part of measures to control the violence, tram services in the city were suspended, several metro stations were closed, and bus services were limited.
When PSG won the same trophy last year, fans had looted shops. Anticipating a repeat, many shop owners on the Champs-Élysées had boarded up their doors and windows for safety, but the rioters tore them down.
Interior Minister Laurent Nuñez informed that seven police officers were injured during the clashes. He stated that the incidents on the streets were "completely unacceptable," despite having earlier claimed that the security arrangements were part of a "very robust and secure system."
For Arsenal, it was a night of deep disappointment. The club had reached its first Champions League final in nearly two decades, only to lose the title in a penalty shootout.
Despite the widespread violence in the city, the PSG players' victory parade is expected to take place on Sunday afternoon. Following the parade, which will pass through the Champ de Mars near the Eiffel Tower, French President Emmanuel Macron will host a banquet for the team.
"France is the only place where a football club's victory leads to riots. It is only in France that everyone has to lock themselves indoors on the night of a victory out of fear of violence," said Marine Le Pen, far-right political leader and three-time presidential candidate, reacting to the violence.
Such incidents are not unprecedented in France. Last year, when PSG won the Champions League, the celebrations also turned violent, claiming the lives of two fans. Prior to this, in 2009, when Barcelona defeated Manchester United 3-1 in the final, massive clashes broke out between fans and Spanish riot police in the city of Barcelona.


COMMENTS