CBSE Makes Three Languages Mandatory For Class 9 And 10 From July 1
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : 2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ). 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തില്‍ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. 2026 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 10-ാം ക്ലാസില്‍ മൂന്നാമത്തെ ഭാഷയ്ക്ക് (ആര്‍3) ബോര്‍ഡ് പരീക്ഷ ഉണ്ടായിരിക്കില്ല.
2026 മേയ് 15-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ ഘടന ദേശീയ വിദ്യാഭ്യാസ നയം 2020, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയ്ക്ക് അനുസൃതമായാണ് തയാറാക്കിയിരിക്കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കിയത്.
അറിയിപ്പ് പ്രകാരം, 2026 ജൂലായ് ഒന്നു മുതല്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍1, ആര്‍2, ആര്‍3 എന്നീ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധിതമാകും. ഈ ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളായിരിക്കണം എന്നും ബോര്‍ഡ് വ്യക്തമാച്ചിട്ടുണ്ട്.
2026-27 അധ്യയന വര്‍ഷത്തേക്ക് അടുത്തിടെ പുറത്തിറക്കിയ 9, 10 ക്ലാസുകളിലെ എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതി അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് അറിയിച്ചു.
നിലവില്‍ അധ്യയന വര്‍ഷം തുടങ്ങിയതിനാല്‍ ഈ വര്‍ഷം ഒരു 'പരിവര്‍ത്തന കാലയളവ്' ആയിരിക്കുമെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കി.
പുതുക്കിയ ഭാഷാ നയമനുസരിച്ച്, ഒരു വിദേശ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ തിരഞ്ഞെടുത്ത മറ്റ് രണ്ട് ഭാഷകള്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളാണെങ്കില്‍ മാത്രമേ അതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ. വിദേശ ഭാഷകള്‍ നാലാമതൊരു അധിക ഭാഷയായും പഠിക്കാവുന്നതാണ്.
ഭാഷാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍, പ്രാവീണ്യം, പഠന ഫലങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വിലയിരുത്താന്‍ സി.ബി.എസ്.ഇ. തങ്ങളുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബോധന വിഭവങ്ങളെക്കുറിച്ച് സി.ബി.എസ്.ഇ. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
മിഡില്‍ സ്റ്റേജ് (യു.പി. തലം), സെക്കന്‍ഡറി സ്റ്റേജ് (ഹൈസ്‌കൂള്‍ തലം) വിദ്യാഭ്യാസം എന്നിവ തമ്മില്‍ റീഡിങ് കോംപ്രിഹെന്‍ഷന്‍ (വായിച്ചു മനസ്സിലാക്കല്‍), വാക്കാലുള്ള ആശയവിനിമയം, വ്യാകരണം, എഴുത്തുപാടവം തുടങ്ങിയ ഭാഷാ പ്രാവീണ്യങ്ങളില്‍ 75 മുതല്‍ 80 ശതമാനം വരെ സമാനതകളുണ്ടെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.
'ആര്‍3' ക്കായുള്ള പ്രത്യേക പാഠപുസ്തകങ്ങള്‍ അവതരിപ്പിക്കുന്നതുവരെ, 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 2026-27 അധ്യയന വര്‍ഷത്തില്‍ തങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയുടെ ആറാം ക്ലാസിലെ 'ആര്‍3' പാഠപുസ്തകങ്ങളായിരിക്കും ഉപയോഗിക്കുക. കവിതകള്‍, ചെറുകഥകള്‍, ഫിക്ഷന്‍ കൃതികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക അല്ലെങ്കില്‍ സംസ്ഥാന സാഹിത്യ സാമഗ്രികള്‍ കൂടി ഉള്‍പ്പെടുത്തി ഈ പാഠപുസ്തകങ്ങള്‍ക്ക് അനുപൂരകമായി ഉപയോഗിക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനുപൂരക സാമഗ്രികളുടെ തിരഞ്ഞെടുപ്പും അധ്യാപന രീതിയും സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2026 ജൂണ്‍ 15-നകം പുറപ്പെടുവിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
ഭാഷാ അധ്യാപകര്‍ക്കായി സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ക്രമീകരണങ്ങള്‍ക്ക് അനുമതി
ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്കായി യോഗ്യരായ അധ്യാപകരെ കണ്ടെത്തുന്നതില്‍ ചില സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാമെന്ന് ബോര്‍ഡ് അംഗീകരിച്ചു. ഇതിനായി സഹോദയ ക്ലസ്റ്ററുകള്‍ വഴിയുള്ള അന്തര്‍-സ്‌കൂള്‍ വിഭവ പങ്കിടല്‍, ഹൈബ്രിഡ് അധ്യാപന പിന്തുണ, വിരമിച്ച ഭാഷാ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തല്‍, യോഗ്യതയുള്ള ബിരുദാനന്തര ബിരുദധാരികളെ നിയമിക്കല്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഉപയോഗിക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭാഷാ അധ്യാപകരുടെ കുറവുള്ള സ്‌കൂളുകള്‍ക്ക് താല്ക്കാലികമായി മറ്റ് അധ്യാപകരെയോ, വിരമിച്ച അധ്യാപകരെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെയോ ഉപയോഗിക്കാം.
ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 19 ഭാഷകളിലെ ആറാം ക്ലാസ് 'ആര്‍3' പാഠപുസ്തകങ്ങള്‍ 2026 ജൂലൈ 1-ന് മുമ്പായി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുമെന്നും ബോര്‍ഡ് അറിയിച്ചു. സ്‌കൂളുകള്‍ തങ്ങള്‍ നല്‍കുന്ന ഭാഷാ ഓപ്ഷനുകള്‍ 2026 ജൂണ്‍ 30-നകം ഒയാസിസ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. പുതിയ പുസ്തകങ്ങള്‍ വരുന്നത് വരെ, മൂന്നാം ഭാഷയ്ക്കായി 6-ാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ആയിരിക്കും 9-ാം ക്ലാസുകാര്‍ ഉപയോഗിക്കുക.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മൂന്ന് ഭാഷകള്‍ പഠിക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കും. വിദേശത്തുനിന്നു തിരിച്ചെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും.
Summary: The Central Board of Secondary Education (CBSE) has made three languages mandatory for Class 9 students from the 2026-27 academic year. The board has announced a major overhaul in the language curriculum for Classes 9 and 10. This will come into effect on July 1, 2026. However, there will be no board exam for the third language (R3) in Class 10.
This was clarified in a circular issued on May 15, 2026. The board stated that the revised structure has been aligned with the National Education Policy (NEP) 2020 and the National Curriculum Framework for School Education (NCF-SE) 2023.
According to the notification, the study of three languages—R1, R2, and R3—will become compulsory for students of Classes 9 and 10 from July 1, 2026. The board has also specified that at least two of these languages must be native Indian languages.
The board informed that this decision was taken after reviewing the recently released NCERT syllabus for Classes 9 and 10 for the 2026-27 academic year. Since the current academic year has already commenced, CBSE clarified that this year will serve as a 'transitional period'.
Under the revised language policy, students who wish to study a foreign language may do so only if the other two selected languages are native Indian languages. Foreign languages can also be studied as an additional fourth language.
CBSE has directed all affiliated schools to carefully review the updated curriculum goals, competencies, and learning outcomes related to language education.
CBSE Issues Guidelines on Teaching Resources
The circular points out that there is a 75 to 80 percent overlap in language competencies—such as reading comprehension, oral communication, grammar, and writing skills—between middle stage (upper primary) and secondary stage (high school) education.
Until dedicated textbooks for 'R3' are introduced, Class 9 students will use the Class 6 'R3' textbooks of their chosen language for the 2026-27 academic year. Schools have also been asked to supplement these textbooks with local or state literary materials, including poems, short stories, and fiction works.
CBSE stated that detailed guidelines regarding the selection and pedagogical use of supplementary materials will be issued by June 15, 2026.
Schools Allowed Interim Measures for Language Teachers
The board acknowledged that some schools might face difficulties in finding qualified teachers for native Indian languages. To address this, CBSE has permitted schools to utilize flexible arrangements such as inter-school resource sharing through Sahodaya clusters, hybrid teaching support, employing retired language teachers, and hiring qualified postgraduates. Schools facing a shortage of language teachers can temporarily utilize other teachers, retired educators, or online systems.
The board also announced that Class 6 'R3' textbooks for 19 languages listed in the Eighth Schedule of the Constitution will be made available to schools before July 1, 2026. Schools must update their language options on the OASIS portal by June 30, 2026. Until the new books arrive, Class 9 students will use Class 6 textbooks for their third language.
Children with special needs (CwSN) will be exempted from studying three languages. Special exemptions will also be provided for Indian students returning from abroad and for CBSE schools operating overseas.




COMMENTS