തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍. 6 പ്രതികളെ പൊലീസിന് കൈമാറി സി പി എം. ഡി വൈ എഫ്...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍. 6 പ്രതികളെ പൊലീസിന് കൈമാറി സി പി എം. ഡി വൈ എഫ് ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. അക്രമത്തില്‍ ഇ ഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ ഡി ഉദ്യോഗസ്ഥന്‍റെ മൊഴി.
കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും പ്രതികള്‍ "ഇവന്മാരെ കൊല്ലടാ " എന്ന് ആക്രോശിച്ചതായി എഫ് ഐ ആറില്‍ പറയുന്നു. വാഹനം തല്ലി തകർത്തതിന് പിഡിപിപി ആക്ടും ചുമത്തി. ഇഡി അസിസ്റ്റൻറ് ഡയറക്ടർ വി സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ് ഐ ആറില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു.
അതിക്രമത്തില്‍ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.
Key Words : ED Raid, Case

COMMENTS