തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്തു.
സി പി എം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാർഥ്, ഷാജു, നിഷാന്ത്, ആറ്റുകാൽ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എ ആർ ക്യാംപിൽ എത്തിച്ച ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി.
പ്രതികളെ പലയിടത്തുനിന്നും അറസ്‌റ്റ് ചെയ്തതാണെന്നു പൊലീസ് അവകാശപ്പെടുമ്പോൾ കീഴടങ്ങിയതെന്നാണ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു. 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ മജിസ്ട്രേട്ട് കോടതി- 3 ഇന്നു വിധി പറയും.
Key Words : Case, ED officials, Attack, Police Custody

COMMENTS