Case against CPM leaders in Ernakulam
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസ്. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെയാണ് കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സ്വരാജ്, ജില്ലാ സെക്രട്ടറി എസ്.സതീഷ്, ജില്ലാ കമ്മിറ്റി അംഗം അരുണ്‍ കുമാര്‍, മുന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയാണ് കേസ്.
Keywords: ED, March, Police, Case, Ernakulam

COMMENTS