Qazis have announced that this year's Bakrid (Eid al-Adha) in Kerala will be on Thursday, May 28.
കോഴിക്കോട്: കേരളത്തില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) മേയ് 28 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. ഇന്ന് (ദുല്‍ഖഅ്ദ 29) സംസ്ഥാനത്ത് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മേയ് 18 തിങ്കളാഴ്ച ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാര്‍ വ്യക്തമാക്കി.
സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അല്‍ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Summary:Qazis have announced that this year's Bakrid (Eid al-Adha) in Kerala will be on Thursday, May 28. The decision was made as the Dhul-Hijjah crescent moon was not sighted anywhere in the state today (Dhul-Qadah 29) based on reliable information. The Qazis clarified that Dhul-Qadah will complete 30 days on Monday, May 18, and Tuesday, May 19, will mark the first day of Dhul-Hijjah.
The official announcement regarding the moon sighting was made by Samyukta Mahallu Jama'ath Qazis, Kanthapuram A.P. Aboobacker Musliyar, and Sayyid Abdullah Habib Al Bukhari, the representative of Sayyid Ibraheemul Khaleel Al Bukhari.
Palayam Imam Dr. V.P. Suhaib Maulavi and Todiyoor Muhammad Kunju Maulavi, General Secretary of Dakshina Kerala Jamiyyathul Ulama, also confirmed that Eid will fall on May 28.


COMMENTS