കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സി പി എം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്. തൃശ്ശൂ...
കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സി പി എം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്. തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സി പി എം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ‌് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്.
പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്. തൃശ്ശൂരിൽ സി സി ടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.
മുഖ്യമന്ത്രി പദം സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്.
മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണ്. ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അങ്ങനെയൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോ എന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.
Key Words : Chief Minister Race, PC Vishnunath, CPM, Congress

COMMENTS