എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കുന്നു; ഓഗസ്റ്റ് വരെ 100-ലധികം സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ റെക്കോർഡ് വർദ്ധന...


ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ റെക്കോർഡ് വർദ്ധനയും മുൻനിർത്തി എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള നൂറിലധികം അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുറച്ചു. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന 7 പ്രധാന റൂട്ടുകളിലെ സർവീസുകൾ ഓഗസ്റ്റ് വരെ താൽക്കാലികമായി പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

താൽക്കാലികമായി നിർത്തിവച്ച പ്രധാന റൂട്ടുകൾ:

ഡൽഹി - ചിക്കാഗോ (Delhi - Chicago)

മുംബൈ - ന്യൂയോർക്ക് (JFK) (Mumbai - New York)

ഡൽഹി - നെവാർക്ക് (Delhi - Newark)

ഡൽഹി - ഷാങ്ഹായ് (Delhi - Shanghai)

ചെന്നൈ - സിംഗപ്പൂർ (Chennai - Singapore)

മുംബൈ - ധാക്ക (Mumbai - Dhaka)

ഡൽഹി - മാലെ (Delhi - Malé)

സർവീസുകൾ കുറച്ച മറ്റ് റൂട്ടുകൾ:വടക്കേ അമേരിക്കൻ റൂട്ടുകളായ ഡൽഹി - സാൻ ഫ്രാൻസിസ്കോ (ആഴ്ചയിൽ 10-ൽ നിന്ന് 7 ആയി), ഡൽഹി - ടൊറന്റോ (10-ൽ നിന്ന് 5 ആയി), വാൻകൂവർ (ആഴ്ചയിൽ 5 ആയി) എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചു. യൂറോപ്യൻ റൂട്ടായ ഡൽഹി - പാരീസ് സർവീസ് ആഴ്ചയിൽ 14 എന്നതിൽ നിന്നും 7 ആയി പകുതിയാക്കി ചുരുക്കി. കൂടാതെ കോപ്പൻഹേഗൻ, മിലാൻ, വിയന്ന, സൂറിച്ച്, റോം, ബാങ്കോക്ക്, ക്വാലാലംപൂർ, കാഠ്മണ്ഡു, കൊളംബോ റൂട്ടുകളിലെ പ്രതിവാര സർവീസുകളിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്.അതേസമയം, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈ - നെവാർക്ക് റൂട്ടിലെ സർവീസ് ആഴ്ചയിൽ 3 എന്നതിൽ നിന്നും പ്രതിദിന സർവീസായി ഉയർത്തിയിട്ടുണ്ട്.

വിമാനങ്ങൾ റദ്ദാക്കിയതു വഴി യാത്ര തടസ്സപ്പെട്ടവർക്കായി എയർ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാ സൗകര്യം, ടിക്കറ്റ് തീയതി മാറ്റുന്നതിനായി സൗജന്യ ഡേറ്റ് ചേഞ്ച് (Free Date Change) അനുമതി, അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്ന ഫുൾ റീഫണ്ട് (Full Refund) എന്നിവ ലഭ്യമാക്കും. യാത്രക്കാർ വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് പരിശോധിക്കാൻ എയർ ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ട്രാവൽ ഏജന്റുകളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Key Words : Air India 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,699,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7625,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17957,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,397,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,983,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2454,
ltr
item
www.vyganews.com: എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കുന്നു; ഓഗസ്റ്റ് വരെ 100-ലധികം സർവീസുകൾ റദ്ദാക്കി
എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കുന്നു; ഓഗസ്റ്റ് വരെ 100-ലധികം സർവീസുകൾ റദ്ദാക്കി
https://blogger.googleusercontent.com/img/a/AVvXsEhkKHxtrdK8T1jHHINAw4M-3ZWewOk3MRjUJ35Prgd8Ii7JGTIOQXkTYmbCUi3n2D1WPWzuHmSX0vTEqeUG-L24NUFgADeYo5PIXDb3FYxURRoEieSEzuQX9EEPPUG3lOJZ1OywVUL2Lytu7iBLg4Prt8_TVbNLBMGHtNf8wdfODqsJzXAPB0DIHkwdrgE1
https://blogger.googleusercontent.com/img/a/AVvXsEhkKHxtrdK8T1jHHINAw4M-3ZWewOk3MRjUJ35Prgd8Ii7JGTIOQXkTYmbCUi3n2D1WPWzuHmSX0vTEqeUG-L24NUFgADeYo5PIXDb3FYxURRoEieSEzuQX9EEPPUG3lOJZ1OywVUL2Lytu7iBLg4Prt8_TVbNLBMGHtNf8wdfODqsJzXAPB0DIHkwdrgE1=s72-c
www.vyganews.com
https://www.vyganews.com/2026/05/air-india-cuts-international-flights.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/air-india-cuts-international-flights.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy