തിരുവനന്തപുരം: ജനപ്രിയ മദ്യമായ ‘ജവാൻ’ റമ്മിന് ശേഷം സംസ്ഥാന സർക്കാർ നേരിട്ട് പുറത്തിറക്കുന്ന പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാ...
തിരുവനന്തപുരം: ജനപ്രിയ മദ്യമായ ‘ജവാൻ’ റമ്മിന് ശേഷം സംസ്ഥാന സർക്കാർ നേരിട്ട് പുറത്തിറക്കുന്ന പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോ ഈ പുതിയ ബ്രാൻഡി പുറത്തിറക്കുന്നത്.
ആദ്യഘട്ടത്തിൽ പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്. എന്നാൽ ചില നിയമതടസ്സങ്ങളും കോടതി കേസുകളും ഒഴിവാക്കുന്നതിനായാണ് വിപണിയിലെത്തിക്കുമ്പോൾ ‘മിന്നൽ മാജിക്’ എന്ന് പേര് മാറ്റിയത്. തുടക്കത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും മിന്നൽ മാജിക് ബ്രാൻഡി ലഭ്യമാകുക. അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ മേനോൻപാറയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് ഈ ബ്രാൻഡി ഉത്പാദിപ്പിക്കുന്നത്. മിനിറ്റിൽ 240 കുപ്പികൾ വരെ നിറയ്ക്കാൻ ശേഷിയുള്ള അത്യാധുനിക ഓട്ടോമേറ്റഡ് പ്ലാന്റാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം 9,000 കെയ്സ് മദ്യമാണ് ഇവിടെ നിർമ്മിക്കുക. വരും ദിവസങ്ങളിൽ ഉത്പാദനം പ്രതിദിനം 13,000 കെയ്സ് ആയി ഉയർത്താനും ബെവ്കോ ലക്ഷ്യമിടുന്നുണ്ട്.സംസ്ഥാനത്തുടനീളമുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രമായിരിക്കും ഈ പുതിയ ബ്രാൻഡിയുടെ വിതരണവും വിൽപനയും നടക്കുക.
Key Words :Minnal Magic, Jawan, Brandy

COMMENTS