തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു....
തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കോൺഗ്രസ് എംഎൽഎ അഡ്വ. പഴകുളം മധുവാണ് വിഡി സതീശന് നിവേദനം നൽകിയിട്ടുള്ളത്. ശബരിമല പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കണമെന്നും നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മണിയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയും വീഴ്ചയും അന്വേഷിക്കണമെന്ന ആവശ്യവുമായും എംഎൽഎ പഴകുളം മധു രംഗത്ത് വന്നിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് വിഷയം ഉന്നയിച്ച് അദ്ദേഹം കത്തയച്ചു. അന്വേഷണം വിജിലന്‍സിന് വിട്ടേക്കും എന്നാണ് വിവരം. 30 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയില്‍ നിന്നും തിരിച്ചുപിടിക്കാന്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച ‘അനാസ്ഥയ്ക്ക്’ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും, ഇതിനെക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
1994-ലാണ് മണിയാര്‍ ജലവൈദ്യുത പദ്ധതി ഒരു പ്രമുഖ സ്വകാര്യ കമ്പനിക്ക് 30 വര്‍ഷത്തെ കടുത്ത വ്യവസ്ഥകളോടെ കരാര്‍ നല്‍കിയിരുന്നത്. 2024-ല്‍ ഈ കരാറിന്റെ കാലാവധി പൂര്‍ണ്ണമായി അവസാനിച്ചതാണ്. എന്നാല്‍, കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഈ പദ്ധതി തിരികെ ഏറ്റെടുക്കുന്നതിന് കെ.എസ്.ഇ.ബിയോ അന്നത്തെ ആഭ്യന്തര-വൈദ്യുതി വകുപ്പുകളോ യാതൊരുവിധ മുന്‍കൈയും എടുത്തില്ലെന്ന് കത്തില്‍ എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ കമ്പനിക്ക് കോടികളുടെ അവിഹിത ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇതിന് കൂട്ടുനിന്നതെന്നാണ് സൂചന.
Key Words : ADM Naveen Babu, CBI investigation

COMMENTS