20 മന്ത്രിമാരെയും നിശ്ചയിച്ചു, സത്യപ്രതിജ്ഞയ്ക്കു വിപുലമായ ഒരുക്കങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിലാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഘടകകക്ഷികളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ നിയമസഭാ സ്പീക്കറാകും.

കോണ്‍ഗ്രസില്‍നിന്നു രണ്ട് വനിതകള്‍ മന്ത്രിമാരാകും. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോണ്‍ഗ്രസ് മന്ത്രിമാരായി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയിരിക്കുന്നത് . കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി ചുമതലയേല്‍ക്കും. ഷാനിമോള്‍ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ട്

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളാണ് നല്‍കിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ. മുരളീധരന്‍ വൈദ്യുതി മന്ത്രിയായും ചുമതലയേല്‍ക്കും. പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), എ.പി. അനില്‍കുമാര്‍ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം).

മുഖ്യമന്ത്രിയും മന്ത്രിമാരും

കോണ്‍ഗ്രസ്

1) വി.ഡി. സതീശന്‍

2) രമേശ് ചെന്നിത്തല

3) സണ്ണി ജോസഫ്

4) കെ മുരളീധരന്‍

5) ബിന്ദു കൃഷ്ണ

6) എപി അനില്‍ കുമാര്‍

7) പി സി വിഷ്ണുനാഥ്

8) എം ലിജു

9) റോജി എം ജോണ്‍

10) ടി സിദ്ദിഖ്

11) ഒജെ ജനീഷ്

12) കെ എ തുളസി

മുസ്ലിം ലീഗ്

13) പി.കെ കുഞ്ഞാലിക്കുട്ടി

14) പികെ ബഷീര്‍

15) കെ.എം ഷാജി

16) എന്‍.ഷംസുദീന്‍

17) വി.ഇ അബ്ദുള്‍ ഗഫൂര്‍

കേരള കോണ്‍ഗ്രസ്

18) മോന്‍സ് ജോസഫ്

ആര്‍ എസ് പി

19)ഷിബു ബേബി ജോണ്‍

സി എം പി

20) സിപി ജോണ്‍

കേരള കോണ്‍ഗ്രസ് ജേക്കബ്

21) അനൂപ് ജേക്കബ്

രണ്ടര വര്‍ഷത്തിന് ശേഷം കോഴിക്കോട് നിന്നുള്ള പാറക്കല്‍ അബ്ദുള്ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ലീഗിന്റെ തീരുമാനം. തീരുമാനമായിട്ടുണ്ട്.

ജനങ്ങള്‍ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും, വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും, ഒരു 'പുതുയുഗ'ത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളും യു.ഡി.എഫിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളും പങ്കെടുക്കും. പുതിയ നിയമസഭയില്‍ പിണറായി വിജയനായിരിക്കും പ്രതിപക്ഷ നിരയെ നയിക്കുക.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ഭാരവാഹികളായ ദീപാ ദാസ്മുന്‍ഷി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ ചേര്‍ന്നാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വി.ഡി. സതീശനെ ഐകകണ്‌ഠ്യേന നേതാവായി തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് സതീശന്റെ പേര് നിര്‍ദ്ദേശിച്ചത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി. രമേശ് ചെന്നിത്തല കത്തിലൂടെ സതീശന് തന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

Summary:  Kerala's new Chief Minister, V.D. Satheesan, will take the oath of office and assume power on Monday at 10:00 AM. The new cabinet will be sworn in during a grand ceremony to be held at the Central Stadium in Thiruvananthapuram.

A 21-member cabinet, including the Chief Minister, will be taking office. The ministers were finalized following detailed discussions held by the Congress leadership with its UDF coalition partners.

Senior Congress leader Thiruvanchoor Radhakrishnan will become the new Legislative Assembly Speaker.

Two women from the Congress party will join the cabinet. V.D. Satheesan announced the names of Bindu Krishna and K.A. Thulasi as Congress ministers during a press conference. Bindu Krishna has been assigned the portfolio of Women and Child Development. A senior woman leader of the Congress, Bindu Krishna is entering the cabinet for the first time. K.A. Thulasi will take charge as the Minister for Backward Classes Welfare. Additionally, Congress has designated Shanimol Usman as the Deputy Speaker of the Legislative Assembly.

Chief Minister V.D. Satheesan will handle the Finance and Ports portfolios. Former Opposition Leader Ramesh Chennithala has been allocated the Home and Vigilance departments. KPCC President Sunny Joseph will take charge as the Revenue Minister, while K. Muraleedharan will serve as the Electricity Minister. 

The Chief Minister and Ministers

Congress

V.D. Satheesan

Ramesh Chennithala

Sunny Joseph

K. Muraleedharan

Bindu Krishna

A.P. Anil Kumar

P.C. Vishnunadh

M. Liju

Roji M. John

T. Siddique

O.J. Janeesh

K.A. Thulasi

Muslim League

13. P.K. Kunhalikutty

14. P.K. Basheer

15. K.M. Shaji

16. N. Samsudheen

17. V.E. Abdul Gafoor

Kerala Congress

18. Mons Joseph

RSP

19. Shibu Baby John

CMP

20. C.P. John

Kerala Congress (Jacob)

21. Anoop Jacob

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,703,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7639,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18011,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,990,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: 20 മന്ത്രിമാരെയും നിശ്ചയിച്ചു, സത്യപ്രതിജ്ഞയ്ക്കു വിപുലമായ ഒരുക്കങ്ങള്‍
20 മന്ത്രിമാരെയും നിശ്ചയിച്ചു, സത്യപ്രതിജ്ഞയ്ക്കു വിപുലമായ ഒരുക്കങ്ങള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2YRhXm2pl2Y5GSfGAdD4gQrOZBSlHBFw26xvhAfmZ-ZkJJ6WadMbJNSsihILvUIUMW4n82JBXooSr_ixM0YqDfOiXyREmBZla770YuIEYklJ61K8W6VD24i1vBgINIZ4VfPSOThps5KjkUKplK_QLD_1ICN5PbHSC2l1dSjELC4jDwE8QnE3TjNvLwOI/s320/Satheeshan%20Governor.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2YRhXm2pl2Y5GSfGAdD4gQrOZBSlHBFw26xvhAfmZ-ZkJJ6WadMbJNSsihILvUIUMW4n82JBXooSr_ixM0YqDfOiXyREmBZla770YuIEYklJ61K8W6VD24i1vBgINIZ4VfPSOThps5KjkUKplK_QLD_1ICN5PbHSC2l1dSjELC4jDwE8QnE3TjNvLwOI/s72-c/Satheeshan%20Governor.jpg
www.vyganews.com
https://www.vyganews.com/2026/05/20-ministers-finalized-grand.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/20-ministers-finalized-grand.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy