കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനും ആരോഗ്യപരമായ കാരണങ്...
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനും ആരോഗ്യപരമായ കാരണങ്ങളാലുമാണ് രഞ്ജിത്ത് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ ആവശ്യങ്ങൾ തള്ളി.
ക്രിമിനൽ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഒരാൾക്ക് വോട്ട് ചെയ്യാൻ നിയമപരമായി അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ (ഏപ്രിൽ 10) കോടതി അന്തിമ വിധി പറയും.
യുവനടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ താൻ വിമർശിച്ചിരുന്നെന്നും, ആ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഇരയായ നടി.
Key Words : Rape case, Director Ranjith, Bail

COMMENTS