ന്യൂഡൽഹി: വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 16-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണം യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന 'നാരി ശക്തി വന്ദൻ സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണത്തിന്റെ കാര്യത്തിൽ രാജ്യം ഇന്ന് ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ വികസനത്തിന് പുതിയ വേഗത കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം സംബന്ധിച്ച സുപ്രധാന ഭേദഗതികൾ ചർച്ച ചെയ്യും.
2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ഭേദഗതി പ്രകാരം ലോക്സഭയിലെ ആകെ സീറ്റുകൾ 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ (33%) വനിതകൾക്കായി മാറ്റിവെക്കും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി സംവരണം വേഗത്തിൽ നടപ്പിലാക്കാനാണ് നീക്കം.
സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
Key Words : Women's Reservation, PM Moodi

COMMENTS