തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ പുതിയ വാദവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. യുഡിഎ...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ പുതിയ വാദവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദലിത്, ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന രാഹുൽ ഗാന്ധി, ആ നിലപാട് സ്വന്തം പാർട്ടിയിൽ നടപ്പിലാക്കാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ നയിക്കാൻ കൊടിക്കുന്നിൽ സുരേഷ് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കുറിച്ചു.
കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷിനെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത്? മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം.
ദലിത് വിഭാഗങ്ങൾക്കായി വാദിക്കുന്ന രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഈ കാര്യത്തിൽ മൗനം പാലിക്കുന്നത്? എന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫ് വിജയിക്കുകയാണെങ്കിൽ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന സെൻകുമാറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ, നിലവിൽ മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകളിൽ താൻ ഭാഗമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷം പാർട്ടി അഭിപ്രായം ചോദിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Key Words : Kodikunnil Suresh, TP Senkumar, Rahul Gandhi

COMMENTS