ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ 91.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായി നടന്ന തിരഞ്ഞെട...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ 91.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 84.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡിഎംകെ, എഐഎഡിഎംകെ-ബിജെപി സഖ്യം, നടന്‍ വിജയ്യുടെ ടിവികെ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തമിഴകം സാക്ഷ്യം വഹിക്കുന്നത്.
തമിഴ്നാടട്ടില്‍ എം.കെ. സ്റ്റാലിന്‍ (കൊളത്തൂര്‍), ഉദയനിധി സ്റ്റാലിന്‍ (ചേപ്പോക്ക്), എടപ്പാടി പളനിസ്വാമി (എടപ്പാടി) എന്നിവര്‍ ജനവിധി തേടുന്നു. രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്. എഐഎഡിഎംകെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന ഒ. പനീര്‍സെല്‍വം ബോഡിനായ്കന്നൂരില്‍ മത്സരിക്കുന്നു.
പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലും ദക്ഷിണ്‍ ദിനാജ്പൂരിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു സര്‍ക്കാര്‍ മര്‍ദ്ദനത്തിനിരയായതായും പരാതിയുണ്ട്.
നദിയയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ, ഉയര്‍ന്ന പോളിംഗ് ബിജെപിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും തൃണമൂലിന്റെ 'ജംഗിള്‍ രാജ്' അവസാനിക്കുമെന്നും അവകാശപ്പെട്ടു. അഴിമതിയും നുഴഞ്ഞുകയറ്റവും ബിജെപി പ്രധാന വിഷയമാക്കിയപ്പോള്‍, ബംഗാളി സ്വത്വവും ലക്ഷ്മീര്‍ ഭണ്ഡാര്‍ പോലുള്ള ക്ഷേമപദ്ധതികളുമാണ് തൃണമൂലിന്റെ ആയുധം.
പശ്ചിമ ബംഗാളില്‍മമത ബാനര്‍ജിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. എത്രയോ കാലം സംസ്ഥാനം ഭരിച്ച സിപിഎം ചിത്രത്തില്‍ പോലുമില്ലാത്ത സ്ഥിതിയാണ്. വോട്ടര്‍ പട്ടികയില്‍ നിന്നുള്ള പേര് വെട്ടിമാറ്റലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. നന്ദിഗ്രാം (സുവേന്ദു അധികാരി), ബഹറംപൂര്‍ (അധിര്‍ രഞ്ജന്‍ ചൗധരി) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജനാധിപത്യത്തിന്റെ അന്തസ്സ് വീണ്ടെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രശംസിച്ചു.
Summary: The first phase of the West Bengal Assembly elections concluded with a robust voter turnout of 91.35%. Meanwhile, Tamil Nadu, which underwent a single-phase election, recorded a polling percentage of 84.29%. The southern state is witnessing a high-stakes triangular contest between the ruling DMK, the AIADMK-BJP alliance, and actor Vijay’s newly formed party, TVK.
Key Contests in Tamil Nadu
In Tamil Nadu, several political heavyweights are in the fray:
M.K. Stalin (DMK): Seeking re-election from Kolathur.
Udhayanidhi Stalin (DMK): Contesting from Chepauk-Thiruvallikeni.
Edappadi K. Palaniswami (AIADMK): Contesting from his stronghold, Edappadi.
Vijay (TVK): Making his political debut from two seats—Tiruchirappalli East and Perambur.
O. Panneerselvam: Who moved from the AIADMK to join the DMK, is contesting from Bodinayakkanur.
Clashes and High Stakes in West Bengal
The elections in West Bengal were marred by sporadic violence, with incidents reported in Murshidabad and Dakshin Dinajpur. Clashes broke out between Trinamool Congress (TMC) and BJP workers in several pockets. There were also allegations that BJP candidate Suvendu Sarkar was assaulted during the polling.
Addressing a rally in Nadia, Prime Minister Narendra Modi asserted that the record voter turnout signals a victory for the BJP and marks the end of the TMC’s "Jungle Raj." While the BJP has centered its campaign on issues like corruption and illegal infiltration, the TMC is banking on Bengali identity and welfare schemes such as Lakshmir Bhandar.
The Political Shift
The battle in Bengal remains a direct face-off between Mamata Banerjee’s TMC and the BJP. Notably, the CPIM, which ruled the state for decades, appears to be completely out of the picture. The elections were held amidst ongoing controversies regarding the deletion of names from the electoral rolls. Key constituencies under the spotlight include Nandigram (Suvendu Adhikari) and Berhampore (Adhir Ranjan Chowdhury).
Prime Minister Modi also lauded the Election Commission, stating that they have successfully restored the dignity of democracy in the state.


COMMENTS