കൊച്ചി : പോളിങ് ബൂത്തില്‍ കെ. സുധാകരന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂ...
കൊച്ചി : പോളിങ് ബൂത്തില്‍ കെ. സുധാകരന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ ഷിജില്‍ ആണ് പരാതി നല്‍കിയത്.
ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. സുധാകരന്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. സാധാരണ നിലയില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനായി മാത്രമാണ് വോട്ടര്‍ക്കൊപ്പം ബുത്തില്‍ ആളെ അനുവദിക്കാറുള്ളൂ. ഈ ചട്ടം സുധാകരന്‍ ലംഘിച്ചെന്നാണ് പരാതി.
അതേസമയം, വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്ന് സുധാകരന്റെ അനുയായി ജയന്ത് ദിനേഷ് പറഞ്ഞു.
Key Words : Complaint, K Sudhakaran

COMMENTS