Vote buying allegation
പാലക്കാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടറെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍ റസാഖ്, യു.ഡി.എഫ് നേതാവ് എ.വിനീഷ്, ഫോണില്‍ പണം കൊടുക്കുന്ന ദൃശ്യം പകര്‍ത്തിയ മുഹമ്മദ് ഷാ, ചീഫ് ഇലക്ഷന്‍ ഏജന്റുമാര്‍, ശോഭ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന ബി.ജെ.പി നേതാവ് പ്രമീള ശശിധരന്‍ എന്നിവരുടെ മൊഴിയാണ് ജില്ലാ കളക്ടര്‍ രേഖപ്പെടുത്തിയത്.
അതേസമയം പണം വാങ്ങിയ വോട്ടര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. ഇവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കും. വിഷയത്തില്‍ അടുത്ത ആഴ്ച കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം പാലക്കാട് ടൗണ്‍ പൊലീസും ഈ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Keywords: Vote buying allegation, Palakkad, Sobha surendran


COMMENTS