V.Kunhikrishnan supporter house attacked at Payyannur
പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പയ്യന്നൂരില്‍ ആക്രമണം. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്റെ അനുകൂലി ടി.പുരുഷോത്തമന്റെ വീടിനു നേരെ ആക്രമണമുണ്ടായി. വീടിനു മുന്നില്‍ കിടന്നിരുന്ന കാറിന് തീവച്ചു. ഇന്നു പുലര്‍ച്ചെയാണ് ആക്രമണം. ജനല്‍ചില്ലുകള്‍ ഉടയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തീ അണച്ചതിനാല്‍ കാര്‍ കത്തിനശിച്ചില്ല.
അതേസമയം സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പുരുഷോത്തമന്‍ പറഞ്ഞു. നേരത്തെ സി.പി.എമ്മിലായിരുന്ന പുരുഷോത്തമനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുരുഷോത്തമന്‍ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചാണ് പ്രവര്‍ത്തിച്ചത്. അതേസമയം വി.കുഞ്ഞികൃഷ്ണന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: V.Kunhikrishnan, Payyannur, Supporter, Attack, Election


COMMENTS