Vizhinjam murder case
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ സുമന്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാറിലാണ് തര്‍ക്കമുണ്ടായത്.
ഷാന്‍ എന്ന യുവാവുമായി കുറച്ചു ചെറുപ്പക്കാര്‍ ബാറില്‍ തര്‍ക്കമായി. ഇതില്‍ മരണപ്പെട്ട സുമന്‍ ഇടപെടുകയും യുവാക്കള്‍ ഇയാള്‍ക്കെതിരെ തിരിയുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഇറങ്ങിയോടിയ സുമനെ സഹോദരങ്ങളായ യുവാക്കള്‍ പിന്തുടരുകയും റോഡിലിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Murder, Vizhinjzm, Police, Arrest, Bar


COMMENTS