കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തൻ്റെ പോരാട്ടത്തിൻ്റെ വിജയമാണെന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തൻ്റെ പോരാട്ടത്തിൻ്റെ വിജയമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (Special Intensive Revision) ബന്ധപ്പെട്ട കോടതി ഇടപെടൽ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് അവർ പറഞ്ഞു.
വോട്ടർമാരെ സ്വാധീനിക്കാനും പട്ടികയിൽ ക്രമക്കേട് നടത്താനും ബിജെപിയും കേന്ദ്ര ഏജൻസികളും നടത്തുന്ന നീക്കങ്ങൾക്കെതിരെ താൻ ഒറ്റയ്ക്കാണ് പോരാടിയതെന്ന് മമത വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ പുറന്തള്ളാനുള്ള ഗൂഢാലോചനകൾക്കെതിരെയുള്ള കനത്ത പ്രഹരമാണ് ഈ വിധിയെന്നും അവർ കൂട്ടിചേർത്തു. വോട്ടവകാശം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും നീതിപൂർണ്ണമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
Key Words : BJP, Mamata Banerjee , Supreme Court, SIR

COMMENTS