തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാനാവാത്തത്ര യു ഡി...
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാനാവാത്തത്ര യു ഡി എഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ വിജയം നേടുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോവുകയാണെന്നും സതീശൻ പരിഹസിച്ചു. തൻ്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ലീഗ് സമ്മർദമുണ്ടാക്കുമെന്നത് വർഗീയ പ്രചരണമാണ്. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്‌തു എന്ന് പറഞ്ഞ സതീശൻ, സി പി എമ്മുകാർ ശവംതീനികളാണെന്നും വിമർശിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ച് വയ്ക്കാനാണ് വയനാട് പുനരധിവാസം കോൺഗ്രസിനെതിരെ ആയുധമാക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
Key Words : VD Satheesan

COMMENTS