U.S. officials and multiple media outlets have confirmed that one member of the two-person crew has been successfully rescued by US special forces
എന്‍ പ്രഭാകരന്‍
ദുബായ് : ഇറാന്‍ വെടിവച്ചിട്ട എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഇറാനിയന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തില്‍ സാധാരണയായി രണ്ട് പേരാണുണ്ടാകുക, പൈലറ്റും വെപ്പണ്‍ സിസ്റ്റം ഓഫീസറും. രണ്ടാമത്തെ വൈമാനികനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും സി-130 വിമാനങ്ങളും ഉപയോഗിച്ചാണ് ദൗത്യം നടന്നത്. ഈ തിരച്ചിലിനായി ഇസ്രായേല്‍ സൈന്യത്തിന്റെ സഹായവും അമേരിക്കയ്ക്ക് ലഭിക്കുന്നുണ്ട്.
തകര്‍ന്ന വിമാനത്തിലെ ഒരു ക്രൂ അംഗത്തെ അമേരിക്കന്‍ സേന രക്ഷപ്പെടുത്തിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിവരം രണ്ട് യുഎസ് ഉദ്യോഗസ്ഥരും ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.
![]() |
രക്ഷപ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെ വൈമാനികനെ കണ്ടെത്താന്‍ പ്രാദേശിക ഗ്രാമവാസികളോടും ഗോത്രവിഭാഗങ്ങളോടും ഇറാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വൈമാനികനെ ജീവനോടെ പിടികൂടി കൈമാറുന്നവര്‍ക്ക് വലിയ തുക പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം.
കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന യുഎസ് രക്ഷാവിമാനങ്ങളെ കണ്ടാല്‍ വെടിവെക്കാന്‍ പ്രദേശവാസികള്‍ക്ക് ഇറാനിയന്‍ ടിവി ചാനലുകള്‍ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്തിയാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതപ്പെടുന്ന ചിത്രങ്ങള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. കാണാതായ പൈലറ്റിനെ കണ്ടെത്താന്‍ തെക്കന്‍ ഇറാനു മുകളിലൂടെ അമേരിക്കന്‍ വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവയ്ക്കു നേരെ ഇറാന്‍ വെടിവയ്പ്പ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന്റെ ഇജക്ഷന്‍ സീറ്റ് നിലത്തുവീണു കിടക്കുന്നത് ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
നിലവിലെ യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഇറാന്റെ മണ്ണില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം തകരുന്നത്. നേരത്തേ രണ്ടു വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടുവെങ്കിലും അമേരിക്ക നിഷേധിച്ചിരുന്നു.
![]() |
തിരച്ചില്‍ നടക്കുന്ന മേഖലകളില്‍ ഇസ്രായേല്‍ വ്യോമസേന താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്തിവച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശത്രുപക്ഷത്തിന്റെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം തകരുന്നത് ഇതാദ്യമായാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.





COMMENTS