President Donald Trump announced that United States military operations in Iran—codenamed "Operation Epic Fury"—could conclude within three weeks
ദുബായ് : ഇറാനുമായി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം മതിയാക്കി യുഎസ് ഇറാന്‍ വിടുമെന്ന് എന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
2026 ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന സൈനിക നടപടി അവസാനിപ്പിക്കുന്നതിന്റെ സൂചനയാണിതെന്നു കരുതുന്നു. ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ എണ്ണ വില ഇടിയുകയും ആഗോള തലത്തില്‍ ഓഹരികള്‍ കുതിക്കുകയുമാണ്.
അമേരിക്കയിലെ ആഭ്യന്തര സാമ്പത്തിക സമ്മര്‍ദ്ദവും കുതിച്ചുയരുന്ന ഇന്ധനവിലയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഒരു നീണ്ട യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ട്രംപ് താല്പര്യപ്പെടുന്നില്ല. ബുധനാഴ്ച രാത്രി 9 മണിക്ക് അദ്ദേഹം നടത്തുന്ന രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം ഇറാനില്‍ നിന്ന് പിന്മാറും. ഇറാനുമായി ഒരു ഔദ്യോഗിക നയതന്ത്ര കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും പിന്മാറ്റം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'അവര്‍ക്ക് എന്നോട് കരാര്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇറാന്റെ സൈനിക, ആണവ ശേഷികള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നും പ്രാഥമിക ലക്ഷ്യം പൂര്‍ത്തിയായെന്നുമാണ് ട്രംപിന്റെ അവകാശവാദം.
ആഗോള എണ്ണ വ്യാപാരത്തിന്റെ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ട്രംപ് ഇപ്പോള്‍ മലക്കം മറിയുകയാണ്. കടലിടുക്ക് സുരക്ഷിതമാക്കാന്‍ അമേരിക്ക ഇനി ഒറ്റയ്ക്ക് പരിശ്രമിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചൈന, ഫ്രാന്‍സ് തുടങ്ങിയ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് അവിടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് 15 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്; എന്നാല്‍ ഇറാന്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നിഷേധിക്കുകയാണ്. ലെബനന്‍, യെമന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് യുദ്ധം വ്യാപിച്ചിട്ടുമുണ്ട്.
Summary: On March 31, 2026, President Donald Trump announced that United States military operations in Iran—codenamed "Operation Epic Fury"—could conclude within two to three weeks.
His remarks signify a pivot toward ending the month-long conflict that began on February 28, 2026. Crucially, the President stated that this withdrawal is not contingent on a formal diplomatic agreement with Tehran.
Trump specified that the U.S. would be leaving "very soon," estimating a window of "two weeks, maybe three."
He explicitly decoupled the withdrawal from negotiations, stating, "They don't have to make a deal with me." He argued that the primary objective—degrading Iran's military and nuclear capabilities to the "Stone Age"—is nearing completion.
The White House has scheduled a major televised address for 9:00 PM EDT on Wednesday, April 1, 2026, to provide a formal update on the Iran strategy.


COMMENTS