ആലപ്പുഴ : കേരളത്തില്‍ തുടർ ഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യു ഡി എഫ് അവർ ജയിക്കുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവസാനം കാത്തു സൂക്ഷിച്...
ആലപ്പുഴ : കേരളത്തില്‍ തുടർ ഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യു ഡി എഫ് അവർ ജയിക്കുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവസാനം കാത്തു സൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടു പോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യു ഡി എഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ ഡി എഫ് അധികാരത്തില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
ഇലക്‌ട്രിസ്റ്റി ബോര്‍ഡ് ഒരു ചതിയന്‍ ചന്തുവായി മാറി. അതൊരു വെളളാനയാണെന്നും വെളളാപ്പളളി പറഞ്ഞു. 'അതിനകത്തിരുന്ന് ഉദ്യോഗസ്ഥര്‍ കനത്ത ശമ്പളം വാങ്ങുന്നുമുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി കുറവാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരണ്ടേ?
സോളാര്‍ ഫിക്‌സ് ചെയ്ത് കറണ്ട് സപ്ലെ ചെയ്തവന് കാശുമില്ല. ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചതിയന്‍ ചന്തുവായി മാറിയിരിക്കുകയാണ്'- വെളളാപ്പളളി നടേശൻ പറഞ്ഞു.
Key Words : Vellappally Natesan, UDF, LDF

COMMENTS