UDF and LDF manifesto 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പന്‍ വാഗ്ദാനങ്ങളുമായി ഇടത് - വലത് പാര്‍ട്ടികള്‍. ഇരു പാര്‍ട്ടികളും പ്രകടനപത്രിക പുറത്തിറക്കി. യുഡിഎഫ് പ്രകടനപത്രിക കൊച്ചിയില്‍ രേവന്ത് റെഡ്ഡിയയും എല്‍.ഡി.എഫിന്റേത് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ടും പുറത്തിറക്കി.
ശബരിമല ആചാര സംരക്ഷണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങി വിവിധ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. അതേസമയം എല്‍.ഡി.എഫ് ക്ഷേമ പെന്‍ഷന്‍, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശം, സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി, റബര്‍ താങ്ങുവില 300 രൂപയാക്കും, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയര്‍ത്തും, പൂക്കോട് ക്യാമ്പസില്‍ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക പദ്ധതി, ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കാന്‍ നടപടി തുടങ്ങിയവയാണ് യു.ഡി.എഫ് വാഗ്ദാനങ്ങള്‍.
അതേസമയം ക്ഷേമ പെന്‍ഷന്‍, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴില്‍, വ്യവസായ ടൗണ്‍ഷിപ്പ്, ചികിത്സ എന്നിവയാണ് എല്‍.ഡി.എഫ് വാഗ്ദാനങ്ങള്‍.
Keywords: UDF, LDF, Election, Manifesto

COMMENTS