തിരുവനന്തപുരം : ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ബിവറേജ് മാത്രമല്ല, ബാറും, ബിയർ പാർലറും, ത്രിവേണി ഷോപ്പുകളുമടക്കം തുറക്...
തിരുവനന്തപുരം : ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ബിവറേജ് മാത്രമല്ല, ബാറും, ബിയർ പാർലറും, ത്രിവേണി ഷോപ്പുകളുമടക്കം തുറക്കില്ല. അതായത് ഇന്നു മുതൽ സമ്പൂർണ ഡ്രൈഡേയിലേക്ക് പോവുകയാണ് സംസ്ഥാനം. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാരിൻ്റെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്.
ഏപ്രിൽ 7-ന് വൈകീട്ട് ആറ് മുതൽ ഏപ്രിൽ 9-ന് വൈകീട്ട് ആറ് വരെയാണ് സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്നത്. അതായത് 48 മണിക്കൂർ നേരം കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാവില്ല.തെരഞ്ഞെടുപ്പ് ദിവസമോ, തലേന്നോ തുടങ്ങി അനിഷ്ട സംഭവങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയൊക്കെ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കാലത്തെ മദ്യനിരോധനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് ഇതിന് സാധുവാകുന്ന ഉത്തരവ്. മാത്രമല്ല വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചുറ്റും മദ്യ വിൽപ്പന പ്രത്യേകം നിരീക്ഷിക്കും.
ഹോട്ടലുകൾ, കടകൾ, പൊതു ഇടങ്ങൾ ഇവിടങ്ങളിൽ ഒന്നും മദ്യവിൽപ്പന അനുവദിക്കില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടിയും ഒപ്പം പിഴയും നൽകണം.
Key Words: Dry day, Kerala Election

COMMENTS