മലപ്പുറം : മലപ്പുറത്ത് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള...
മലപ്പുറം : മലപ്പുറത്ത് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് കളിച്ചുbകൊണ്ടിരിക്കെയാണ് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാക്കി.
വീടിന് ചേർന്നുള്ള പറമ്പില്‍ കളിച്ചുbകൊണ്ടിരിക്കെയാണ് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. മൂന്ന് വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ച് വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബുധനാഴ്ചയോടെ ഇവ വലുതായി വരികയും വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ക്രമാതീതമായ ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്.
Key Words : Sunstroke, Sun Burn, Valanchery

COMMENTS