വാഷിങ്ടൺ: ലിയോ പതിനാലാമൻ മാർപാപ്പയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, രോഗശാന്തി നൽകുന്ന യേശുക്രിസ്തുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രം പങ...
വാഷിങ്ടൺ: ലിയോ പതിനാലാമൻ മാർപാപ്പയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, രോഗശാന്തി നൽകുന്ന യേശുക്രിസ്തുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവാദ ചിത്രം പുറത്തുവിട്ടത്.
യേശുവിനെപ്പോലെ വസ്ത്രം ധരിച്ച്, പ്രത്യേക പ്രകാശവലയത്തോടെ ഒരാൾക്ക് രോഗശാന്തി നൽകുന്ന രീതിയിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കൻ പതാകകൾ, യുദ്ധവിമാനങ്ങൾ, മാലാഖമാർ എന്നിവ പശ്ചാത്തലത്തിലുള്ള ഈ ചിത്രം ബൈബിളിലെ ലാസറിനെ ഉയിർപ്പിക്കുന്ന അത്ഭുതപ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ ചിത്രത്തിന് തൊട്ടുമുമ്പായി മാർപാപ്പയ്‌ക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. മാർപാപ്പ "കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലൻ" ആണെന്നും വിദേശനയങ്ങളിൽ വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു.
ഇറാൻ വിഷയത്തിൽ സമാധാനത്തിനും യുദ്ധവിരുദ്ധ നിലപാടിനും ആഹ്വാനം ചെയ്ത മാർപാപ്പയുടെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. താൻ പ്രസിഡന്റായതുകൊണ്ടാണ് ഒരു അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് പോലും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ ഈ പ്രവർത്തി ക്രൈസ്തവ വിശ്വാസികളെ അധിക്ഷേപിക്കുന്നതും ഈശ്വരനിന്ദയുമാണെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആരോപിച്ചു. വത്തിക്കാൻ അധികൃതരും ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. സമാധാനത്തിന് വേണ്ടിയുള്ള തന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് മാർപാപ്പയും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
Key Words : Donald Trump, Pope Leo, Iran War

COMMENTS