Thrissur pooram flag hoisting ceremony
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11 മണിക്ക് തിരുവമ്പാടിയില്‍ ആദ്യം കൊടിയേറും. തുടര്‍ന്ന് പാറമേക്കാവിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടക്കും.
തുടര്‍ന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനങ്ങള്‍ക്ക് 24 ന് തുടക്കമാകും.
25 ന് പൂരം വിളമ്പര ചടങ്ങ് നടക്കും. നേയ്തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെക്കേ ഗോപുര നടയിലൂടെ പുറത്തിറങ്ങുന്നതാണ് പൂരം വിളമ്പര ചടങ്ങ്. 26 നാണ് ഏറ്റവും പ്രശസ്തമായ തൃശൂര്‍ പൂരം നടക്കുക.
Keywords: Thrissur pooram, Flag hoisting ceremony, Today


COMMENTS