തൃശൂർ: മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ മുണ്ടത്ത...
തൃശൂർ: മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശൻ (47) അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിൽ തീവ്രപരിചരണത്തിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 3:30-ഓടെയായിരുന്നു അന്ത്യം. സതീശന്റെ മരണത്തോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മുണ്ടത്തിക്കോട്ടെ നിർമ്മാണ ശാലയിൽ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അപകടത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ സതീശൻ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പാരമ്പര്യമായി വെടിക്കെട്ട് രംഗത്തുള്ള സതീശൻ ഏറെ കാലമായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രധാന വെടിക്കെട്ടും കുടമാറ്റവും ഉപേക്ഷിച്ച് പൂരം ആഘോഷങ്ങൾ വെട്ടിക്കുറച്ചു. സ്ഫോടനത്തെക്കുറിച്ച് സർക്കാർ നിയോഗിച്ച ഏകാംഗ ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Key Words : Thrissur Fireworks Tragedy, Satheesan, Death

COMMENTS