കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന...
കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയുന്നതിനായി നിലവിൽ ഡി എൻ എ പരിശോധനകൾ നടത്തി വരികയാണ്.
പത്ത് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിയാൻ സാധിച്ചു. ഇനി നാല് പേരുടെ കാര്യത്തിൽ കൂടിയാണ് വ്യക്തത വരാനുള്ളത്. സംഭവ സമയത്ത് 38 പേർ അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അപകടത്തിൽ നശിച്ചുപോയി എന്നത് വസ്തുതയാണ്. ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. വെടിക്കെട്ടിലെ വലിയ ശബ്ദം ഒഴിവാക്കി, വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണം. ഒളിമ്പിക്സിലൊക്കെ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണ്ണാഭവുമായ രീതിയിലേക്ക് നമ്മുടെ വെടിക്കെട്ടുകളും മാറേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.
Key Words : Thrissur fireworks accident, Minister VN Vasavan

COMMENTS