കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നമുള്ള ബോർഡ് കാറിൽ ഉപയോഗിച്ച മുൻ ഡി...
കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നമുള്ള ബോർഡ് കാറിൽ ഉപയോഗിച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തി. ഗതാഗത കമ്മിഷണറുടെ നിർദ്ദേശപ്രകാരം കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആണ് 250 രൂപ പിഴയിട്ടത്. തച്ചങ്കരി പിഴയടച്ചു.
വിരമിച്ച ഉദ്യോഗസ്ഥർ ഔദ്യോഗിക ചിഹ്നങ്ങളോ ബോർഡുകളോ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. കോട്ടയത്ത് വെച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോഴാണ് ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഗതാഗത കമ്മിഷണറെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം നടപടിയെടുക്കുകയുമായിരുന്നു.
Key Words : Three Star Board, Former DGP Tomin Thachankary, Fine, Motor Vehicle Department

COMMENTS