മലപ്പുറം: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിക്കുന്ന വലിയ പിന്തുണ യഥാർത്ഥ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ല...
മലപ്പുറം: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിക്കുന്ന വലിയ പിന്തുണ യഥാർത്ഥ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളുടെ മനസ്സിലുള്ളത് തന്നെയാണ് സർവ്വേ ഫലങ്ങളിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് എപ്പോഴും ജനങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലും ഈ ജനവികാരം തീർച്ചയായും പ്രതിഫലിക്കും.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. എന്നാൽ ഹൈക്കമാൻഡ് ഗ്രൗണ്ട് റിയാലിറ്റി കൃത്യമായി മനസ്സിലാക്കുന്നവരാണെന്നും, ജനവികാരം മാനിച്ചുമാത്രമേ അവർ അന്തിമ തീരുമാനമെടുക്കൂ എന്നും തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് എക്സിറ്റ് പോളുകളിലെ ഈ മുന്നേറ്റത്തെ ലീഗ് നേതൃത്വം കാണുന്നത്.
യു.ഡി.എഫിനുള്ളിലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ, മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പരസ്യമായ ഈ പിന്തുണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Key Words : V.D. Satheesan, High Command, Sadiqali Shihab Thangal

COMMENTS