The rescue operation for the US crew members following the downing of an F-15E Strike Eagle over Iran is described as one of the high-risk mission
എന്‍ പ്രഭാകരന്‍
ദുബായ് : ഇറാന്‍ വെടിവച്ചിട്ട പോര്‍ വിമാനത്തിലെ പൈലറ്റിന് രക്ഷിക്കാനുള്ള അതീവ ദുഷ്‌കരമായ ദൗത്യം അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സസ് സമര്‍ത്ഥമായി നടപ്പാക്കുകയായിരുന്നു. ഒരാളെ രക്ഷിച്ചുവെങ്കിലും രണ്ടാമനായുള്ള തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച യുഎസ് സൈനിക വിമാനം വെടിവെച്ചിട്ടെന്ന അമേരിക്കന്‍ വൃത്തങ്ങളുടെ സ്ഥിരീകരണത്തിന് പിന്നാലെ തിരച്ചില്‍ തുടങ്ങി. എസി-130 ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന യുഎസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഈ പ്രദേശത്ത് നിരന്തരം പറക്കുന്നതായി കാണാം.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാളെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ക്രൂ അംഗത്തെ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കണ്ടെത്തുന്നതിന് മുമ്പ് രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക.
ഒരു പൈലറ്റിനെ തടവിലാക്കിയതായി ഇസ്ലാമിക് ഭരണകൂടത്തിന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം അവകാശപ്പെടുന്നുണ്ടെങ്കിലും, വിമാനം സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് ഇതേ ഏജന്‍സി ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അമേരിക്കയുടെ 'കോംബാറ്റ് റെസ്‌ക്യൂ' സംവിധാനം
ഇസ്രായേല്‍ വ്യോമസേനയ്ക്ക് പൈലറ്റുമാരെ രക്ഷിക്കാന്‍ 'യൂണിറ്റ് 669' ഉള്ളതുപോലെ, യുഎസ് എയര്‍ഫോഴ്‌സിന് പാരാറെസ്‌ക്യൂ യൂണിറ്റാണുള്ളത്. ശത്രുരേഖകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ പൈലറ്റുമാരെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ പരിശീലനം ലഭിച്ച എലൈറ്റ് ഫോഴ്സാണിത്. ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത് 'വിസ്‌കി' എന്ന് വിളിക്കപ്പെടുന്ന, അത്യാധുനിക സജ്ജീകരണങ്ങളുള്ള ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളാണ്.
ഒരു പൈലറ്റ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്താലുടന്‍ യുഎസിന്റെ കോംബാറ്റ് റെസ്‌ക്യൂ സംവിധാനം സജീവമാകും. ബോയിംഗ് നിര്‍മ്മിതമായ പ്രത്യേക ലോക്കേറ്റര്‍ ഉപകരണം പൈലറ്റുമാരുടെ പക്കലുണ്ടാകും. ഇതില്‍ ജിപിഎസ്, എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യം, സാറ്റലൈറ്റ് ആശയവിനിമയം എന്നിവയുണ്ട്. ശത്രുക്കള്‍ക്ക് കണ്ടെത്താനാകാത്ത തരത്തിലുള്ള എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പൈലറ്റിന്റെ സ്ഥാനം കൃത്യമായി മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഇറാനിലെ കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയും പിടിക്കപ്പെടാനുള്ള സാധ്യതയുമാണ് യുഎസ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്.
അതിജീവന കിറ്റ്
പൈലറ്റിന്റെ സീറ്റിന് താഴെയായി 72 മണിക്കൂര്‍ വരെ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു കിറ്റ് ഉണ്ടാകും. ഇതില്‍ ഉള്‍പ്പെടുന്നവ:
പ്രഥമശുശ്രൂഷാ കിറ്റ്, ജലശുദ്ധീകരണ ഗുളികകള്‍, കലോറി കൂടിയ ഭക്ഷണങ്ങള്‍.
സിഗ്‌നല്‍ മിറര്‍, ചെറിയ ഫ്‌ലെയറുകള്‍, ഇന്‍ഫ്രാറെഡ് ടോര്‍ച്ച്.
ശരീരതാപം നിലനിര്‍ത്താനും ശത്രുക്കളുടെ തെര്‍മല്‍ സെന്‍സറുകളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള പ്രത്യേക ബ്ലാങ്കറ്റ്.
യുഎസ് എയര്‍ഫോഴ്‌സിന്റെ രക്ഷാദൗത്യ വ്യൂഹം
യുഎസ് എയര്‍ഫോഴ്‌സ് നിലവില്‍ രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നത് എച്ച് എച്ച് 60ഡ ഡബ്‌ളിയു ജോളി ഗ്രീന്‍ 2 ഹെലികോപ്റ്ററുകളാണ്. സിക്കോര്‍സ്‌കി നിര്‍മ്മിച്ച ഈ ഹെലികോപ്റ്ററുകളില്‍ വലിയ ഇന്ധന ടാങ്കുകള്‍, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, നൈറ്റ് വിഷന്‍ എന്നിവയുണ്ട്.
ഇതോടൊപ്പം എച്ച് സി 130 ജെ കോംബാറ്റ് കിംഗ് 2 വിമാനങ്ങളും ദൗത്യത്തില്‍ പങ്കുചേരുന്നു. ഇവ ഹെലികോപ്റ്ററുകള്‍ക്ക് ഇന്ധനം നല്‍കുകയും, പൈലറ്റുമാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ താഴേക്ക് എത്തിക്കുകയും, ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.
ചരിത്രം
വിയറ്റ്‌നാം യുദ്ധകാലത്താണ് ഇത്തരം രക്ഷാദൗത്യങ്ങള്‍ യുഎസ് സൈന്യം കാര്യക്ഷമമാക്കിയത്. കൊറിയന്‍ യുദ്ധത്തില്‍ 10 ശതമാനം പൈലറ്റുമാരെ മാത്രം രക്ഷിക്കാനായ സ്ഥാനത്ത്, വിയറ്റ്‌നാമില്‍ അത് 71 ശതമാനമായി ആയി ഉയര്‍ന്നു. 1995-ല്‍ ബോസ്‌നിയയില്‍ വെടിവെച്ചിടപ്പെട്ട ക്യാപ്റ്റന്‍ സ്‌കോട്ട് ഓ ഗ്രേഡിയും, 1999-ല്‍ സെര്‍ബിയയില്‍ വീണ ഡേവിഡ് ഗോള്‍ഡ്ഫീനും (പിന്നീട് യുഎസ് എയര്‍ഫോഴ്‌സ് ചീഫ് ഒഫ് സ്റ്റാഫ് ആയി) ഇത്തരത്തില്‍ സാഹസികമായി രക്ഷപ്പെട്ടവരാണ്.
തങ്ങളുടെ സൈനികരെ ശത്രുപാളയത്തില്‍ ഉപേക്ഷിക്കില്ലെന്ന അമേരിക്കയുടെ വാശിയാണ് ഇത്തരം കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ചുള്ള ദൗത്യങ്ങള്‍ക്ക് പിന്നില്‍.
ആദ്യ പൈലറ്റിന് രക്ഷിക്കുന്ന വേളയില്‍ നിലത്തുനിന്നുള്ള വെടിവെയ്പ്പില്‍ ഹെലികോപ്റ്ററിന് കേടുപാടുകള്‍ സംഭവിക്കുകയും വിമാനത്തിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എങ്കിലും ഹെലികോപ്റ്റര്‍ സുരക്ഷിതമായി ബേസിലേക്ക് തിരിച്ചെത്തി.
ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത് യുഎസ് എയര്‍ഫോഴ്‌സിലെ പാരാറെസ്‌ക്യൂ മെന്‍ ആണ്. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുകയാണ്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ കോഹ്ഗിലുയെ - ബോയര്‍ അഹമ്മദ്, ഖുസെസ്താന്‍ എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും തിരച്ചില്‍ നടക്കുന്നത്.തിരച്ചിലിന് സഹായിക്കാനായി വന്‍ സന്നാഹമാണ് യുഎസ് ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി എ-10 വാര്‍തോഗ് വിമാനങ്ങളും റീപ്പര്‍ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിനിടെ ഒരു എഫ്-10 വിമാനത്തിന് ഇറാന്‍ സൈന്യത്തിന്റെ വെടിയേല്‍ക്കുകയും പൈലറ്റിന് കുവൈറ്റ് അതിര്‍ത്തിയില്‍ വെച്ച് വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടേണ്ടി വരികയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
കാണാതായ അമേരിക്കന്‍ സൈനികനെ ജീവനോടെ പിടികൂടി നല്‍കുന്നവര്‍ക്ക് വലിയ പ്രതിഫലം നല്‍കുമെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി പ്രാദേശിക ഗോത്രവര്‍ഗക്കാരോടും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.
4000 കിലോ മീറ്റര്‍ അകലെയുള്ള ഡീഗോ ഗാര്‍ഷ്യയെ ഉന്നമിട്ട ഇറാന്‍ അമേരിക്കയ്ക്കു നല്കുന്നത് വലിയൊരു മുന്നറിയിപ്പ്, ഇന്ത്യയ്ക്കും കാര്യങ്ങള്‍ ശുഭകരമല്ല
Summary: The rescue operation for the US crew members following the downing of an F-15E Strike Eagle over Iran on April 3, 2026, has been described as one of the most high-risk missions of the current conflict.
The operation involves a massive coordinated effort between specialized rescue teams and air cover, characterized by the following details:
The pilot was successfully rescued from Iranian territory by two US military helicopters (identified in reports as HH-60 Pave Hawks).
During the extraction, the rescue helicopter was hit by small-arms fire from the ground, resulting in injuries to some US personnel on board. Despite the damage, the helicopter returned safely to its base.
The rescue was likely executed by Air Force Pararescuemen (PJs), elite special operators trained specifically for "Combat Search and Rescue" (CSAR) in hostile environments.




COMMENTS