വാഷിംഗ്ടൺ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...
വാഷിംഗ്ടൺ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപാപ്പ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്നും സഭയുടെ കാര്യങ്ങൾ നോക്കി ഇരുന്നാൽ മതിയെന്നും ട്രംപ് തുറന്നടിച്ചു. ഇറാൻ വിഷയത്തിലും കുടിയേറ്റ നയങ്ങളിലും മാർപാപ്പ നടത്തിയ പരാമർശങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ പ്രതികരണം. "മാർപാപ്പ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല പെരുമാറേണ്ടത്. അദ്ദേഹം സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നല്ല മാർപാപ്പയാകാൻ ശ്രമിക്കണം," ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
മാർപാപ്പ "ഇടതുപക്ഷത്തിന്" വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ പിന്നിലാണെന്നും ട്രംപ് ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ മാർപാപ്പ വിട്ടുവീഴ്ച കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് താനുമായുള്ള കാര്യങ്ങൾ എളുപ്പമാക്കാനാണെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും ആത്മീയ നേതാവും തമ്മിലുള്ള ഈ വാക്പോര് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Key Words : Donald Trump, Pope Leo XIV, Political Interference

COMMENTS