തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ.ബി. അശോക് ഐഎഎസ് . സസ്പെൻഷൻ നടപടിയിൽ വ്യക്തത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ...
തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ.ബി. അശോക് ഐഎഎസ് . സസ്പെൻഷൻ നടപടിയിൽ വ്യക്തത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു എന്നതാണ് ഉത്തരവിൽ പറയുന്നത്. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്റെ നാണക്കേട്മറയ്ക്കാനാണ് തനിക്കെതിരെയുള്ള നടപടി. കോടതിയെ സമീപിക്കുന്നില്ല. പുതിയ സർക്കാർ അധികാരം ഏൽക്കുമ്പോൾ ഉത്തരവ് പിൻവലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിഞ്ഞ സർക്കാരിന്റെ ഉത്തരവാണ് നിലവിലുള്ളത്.
പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെയുള്ള നടപടിയെന്നും അശോക് ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ തന്റെ അടിമ വേലക്കാരാണെന്ന ചിലരുടെ മനോഭാവത്തിന്റെ ഉത്തരവാണ് സസ്പെൻഷൻ ഉത്തരവ്. അതിന് ഒരു വിലയും ഇല്ല. അത് ചവറ്റുകുട്ടയിലേക്ക് പോകും. എന്താണ് തനിക്കെതിരായ നടപടിക്ക് കാരണമായ പരാമർശം എന്ന് ഉത്തരവിൽ പറയുന്നില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സസ്പെൻഷൻ ഉത്തരവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words : B Asok, Suspension


COMMENTS