പ്രയാഗ്‌രാജ്: കുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ മോണാലിസ ഭോസ്‌ലെ (Monalisa Bhosle) പ്രായപൂർത്തിയാകാത്തയാളാണെന്ന്...
പ്രയാഗ്‌രാജ്: കുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ മോണാലിസ ഭോസ്‌ലെ (Monalisa Bhosle) പ്രായപൂർത്തിയാകാത്തയാളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു.
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (NCST) നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ യഥാർത്ഥ പ്രായം പുറത്തുവന്നത്. രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് മോണാലിസ ജനിച്ചത്. ഇതനുസരിച്ച് വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
തട്ടിക്കൊണ്ടുപോകൽ, ബാലവിവാഹം, പോക്സോ നിയമം, എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമാണ് ഫർമാൻ ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
കുംഭമേളയിലെ ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മോണാലിസയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.
Key Words: Mahakumbh Mela, POCSO , Monalisa


COMMENTS