തിരുവനന്തപുരം : കേരളത്തിൽ യു ഡി എഫിന് അനുകൂലമായ തരംഗം ആഞ്ഞു വീശുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗ രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ ദുർഭ...
തിരുവനന്തപുരം : കേരളത്തിൽ യു ഡി എഫിന് അനുകൂലമായ തരംഗം ആഞ്ഞു വീശുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗ രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ ദുർഭരണത്തിനെതിരെ ജനം മാറ്റം ആഗ്രഹിക്കുന്നു.
സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പാഴ് വേല. അത് ജനം അംഗീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം വിജയിക്കുമായിരുന്നു.ജനം ഭരണമാറ്റത്തിന് വേണ്ടി തയ്യാറെടുത്തു നിൽക്കുകയാണ്. ഇത്രയും അനുകൂലമായ അവസ്ഥ ഒരു സംസ്ഥാനത്തും അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്നുള്ള ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതിഫലനമാണ് പല നിയോജകമണ്ഡലങ്ങളിലും കാണാൻ സാധിക്കുന്നത്.
ജി സുധാകരനെ മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചത്രയും മോശമായി അദ്ദേഹം ആരെയും വിളിച്ചില്ല. സി എസ് സുജാതയെ കുറിച്ചുള്ള സുധാകരന്റെ പരാമർശം മോശമല്ലല്ലോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സുധാകരൻ ജയിക്കുമെന്ന് കാണുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹത്തെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നു.
മലയോര കർഷകരോട് വലിയ അനീതിയാണ് സർക്കാർ കാണിച്ചത്. വനാതിർത്തിയിൽ ബഫർ സോൺ കണ്ടെത്തുമെന്ന ഗുരുതരമായ കാര്യമാണ് എൽ ഡി എഫ് പ്രകടനപത്രിയിൽ എഴുതിച്ചേർത്തിരിക്കുന്നത്. അത് തിരുത്തുമെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? മലയോര കർഷകരുടെ കഴുത്തിൽ കത്തി വയ്ക്കുകയാണ്. പാർട്ടി ഓഫീസിൽ പോയി കർഷകൻ ആത്മഹത്യ ചെയ്യേണ്ട ഗതികേട് ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Key Words : The Chief Minister Pinarayi Vijayan, Ramesh Chennithala

COMMENTS